കോഴിക്കോട് പേരാമ്പ്രയിൽ ആയൂർവേദ മസാജ് കേന്ദ്രത്തിൻ്റെ മറവിൽ പെൺവാണിഭം; എട്ടു പേർ അറസ്റ്റിൽ

 



കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ ആയൂർവേദ മസാജ് കേന്ദ്രത്തിൻ്റെ മറവിൽ പെൺവാണിഭം. എട്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. നാല് സ്ത്രീകളും രണ്ട് യുവാക്കളും ഉൾപ്പെടെയാണ് അറസ്റ്റിലായത്.  കോഴിക്കോട് പേരാമ്പ്ര ബീവറേജിന് സമീപമുള്ള ആയുഷ് സ്പാ എന്ന ഈ മസാജ് കേന്ദ്രം പാലക്കാട് ആലത്തൂർ സ്വദേശി കൃഷ്ണദാസിൻ്റെതാണ്

മറ്റ് ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും സ്ത്രീകളെ എത്തിച്ചായിരുന്നു സ്ഥാപനം നടത്തിയിരുന്നത്. ഈ സ്ഥാപനത്തിനെതിരെ നേരത്തെയും പരാതിയുണ്ടായിരുന്നു. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി കെ.ഇ ബൈജുവിൻ്റെ കീഴിലെ സ്ക്വാഡും പേരാമ്പ്ര DySP എൻ.സുനിൽകുമാറിൻ്റെ കീഴിലെ സ്ക്വാഡും പേരാമ്പ്ര പോലീസും ചേർന്നാണ് റെയ്ഡ് നടത്തിയത്.

Post a Comment

0 Comments