ജി എച്ച്. എസ്. എസ്. പനങ്കണ്ടിയിൽ സ്കൂളിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെ ആദരിച്ചു

 

പനങ്കണ്ടി:-   പനങ്കണ്ടി ഗവ.  ഹയർ സെക്കണ്ടറി സ്കൂളിൽ 2024-25എസ് എസ് എൽ സി , പ്ലസ് ടു , എൻ എം എം എസ്. , യു എസ് എസ്. , എൽ. എസ്. എസ്.പരീക്ഷകളിൽ  ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകൾക്കുള്ള അനുമോദനവും എൻഡോവ്മെന്റ് വിതരണവും നടത്തി.

 "സ്നേഹാദരം 2k25" എന്ന പേരിൽ നടത്തിയ ചടങ്ങിൽ വയനാട് ജില്ലാ പൊലീസ് മേധാവി  തപോഷ്  ബസുമതാരി  ഐ പി.എസ്  ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ചന്ദ്രിക കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ  പി ടി എ പ്രസിഡന്റ്  വി എൻ വിനോദ് കുമാർ, പഞ്ചായത്ത്‌ മെoബർ വിജയ ലക്ഷ്മി.  എസ് എം സി ചെയർമാൻ നജീബ്,  എസ് പിസി എഡി എൻ ഒ കെ മോഹൻദാസ് , പ്രധാനാധ്യാപകൻ  കെ പി ഷൗക്കമാൻ എന്നിവർ സംസാരിച്ചു. കലാകായിക മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള ഉപഹാരവും നൽകി.

Post a Comment

0 Comments