സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും പ്രതിരോധ മരുന്ന് വിതരണവും സംഘടിപ്പിച്ചു


പേരാവൂർ:രാജീവ് ഫൗണ്ടേഷൻ പേരാവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും പ്രതിരോധ മരുന്ന് വിതരണവും സംഘടിപ്പിച്ചു.

 നിയോജകമണ്ഡലം ജനറൽ സെക്രട്ടറി കെ കെ ആംബുജാക്ഷന്റെ അധ്യക്ഷതയിൽ നടന്ന യോഗം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ജില്ലാ കോർഡിനേറ്റർ സി ജെ മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗം വി ശോഭ, വൈഷ്ണവി ഗിരീഷ്, സുരേഷ് മുട്ടുമാറ്റി എന്നിവർ പ്രസംഗിച്ചു. ഡോക്ടർമാരായ അനൂപ് മംഗളോദയം,സ്വേതാ അനൂപ് തുടങ്ങിയവർ രോഗികളെ പരിശോധിച്ച് മരുന്ന് വിതരണം നടത്തി.


Post a Comment

0 Comments