പേരാവൂർ ബ്ലോക്കിന് കീഴിൽ വരുന്ന ബിഎൽ എ, ബൂത്ത് -വാർഡ് പ്രസിഡണ്ട്മാർക്കുള്ള പരിശീലന പരിപാടിയുമായി കോൺഗ്രസ്




 പേരാവൂർ : പരിശീലന പരിപാടികളുമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്. നമ്മുടെ രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് സംവിധാനം ഏറ്റവും സുതാര്യവും ശക്തവും നീതിയുക്തവും ആയിരിക്കുന്നതിന്റെ അടിസ്ഥാന ഘടകമാണ് വോട്ടർ പട്ടികയെന്ന് കെപിസിസി പ്രസിഡണ്ട് അഡ്വ.സണ്ണി ജോസഫ് എംഎൽഎ. 

തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി പേരാവൂർ ബ്ലോക്കിന് കീഴിൽ വരുന്ന ബിഎൽ എ, ബൂത്ത് -വാർഡ് പ്രസിഡണ്ട്മാർക്കുള്ള പരിശീലന പരിപാടി *മിഷൻ -25 തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

 ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തി. ഡിസിസി വൈസ് പ്രസിഡണ്ട് സുധീപ് ജെയിംസ്, പൂക്കോത്ത് അബൂബക്കർ, ഷഫീർ ചെക്ക്യാട്ട്, ജോണി ആമക്കാട്ട്, പി പി മുസ്തഫ, തുടങ്ങിയവർ പ്രസംഗിച്ചു. മാസ്റ്റർ ട്രെയിനർ സി ജെ മാത്യു ക്ലാസുകൾക്ക് നേതൃത്വം നൽകി.

Post a Comment

0 Comments