പന്നിക്കെണിയിൽ ജീവൻ പൊലിഞ്ഞു; മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ചു




മലപ്പുറം: വഴിക്കടവ് വെള്ളക്കെട്ടയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. വെള്ളകെട്ട സ്വദേശി ജിത്തു ആണ് മരിച്ചത്. വന്യമൃഗങ്ങളിൽ നിന്ന് രക്ഷ നേടാൻ വെച്ച കെണിയിൽ നിന്നാണ് ഷോക്കേറ്റത്. കൂടെ ഉണ്ടായിരുന്ന മറ്റ് രണ്ട് കുട്ടികൾക്കും ഷോക്കേറ്റു. 

പരിക്കേറ്റ ഒരു കുട്ടി നിലമ്പൂർ ജില്ലാ ആശുപത്രിയിലും മറ്റൊരാൾ പാലാട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

Post a Comment

0 Comments