പേരൂർക്കടയിൽ ദലിത് സ്ത്രീക്കെതിരെ വ്യാജ പരാതി നൽകിയ ഓമന ഡാനിയലിനെതിരെ കേസെടുക്കാൻ നിർദേശം

 



തിരുവനന്തപുരം: തിരുവനന്തപുരത്തെ വ്യാജ മോഷണപരാതിയിൽ പരാതിക്കാരിക്കെതിരെ കേസെടുക്കാൻ എസ്.സി -എസ്.ടി കമ്മിഷൻ ഉത്തരവ്.പരാതിക്കാരി ഓമന ഡാനിയലിനെതിരെ കേസെടുക്കാനാണ് ഉത്തരവ്. ഓമനയുടെ പരാതിയിൽ കസ്റ്റഡിയിലെടുത്ത ദലിത് സ്ത്രീ ബിന്ദുവിന് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ മാനസിക പീഡനം നേരിടേണ്ടി വന്നിരുന്നു.

മാല മോഷ്ടിച്ചെന്ന വ്യാജ പരാതിയുടെ പേരിലാണു നെടുമങ്ങാട് സ്വദേശി ബിന്ദുവിന് ദുരനുഭവം നേരിടേണ്ടി വന്നത്. പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ പൊലീസ് ബിന്ദുവിന് എതിരെ രജിസ്റ്റർ ചെയ്തിരുന്ന എഫ്ഐആർ പിൻവലിച്ചു.

ഏപ്രിൽ 23നാണ് പേരൂർക്കട പൊലീസ് സ്റ്റേഷൻ 20 മണിക്കൂലധികം ബിന്ദുവിനെ കസ്റ്റഡിയിൽ വച്ചത്. സംഭവം വാർത്തയായതിന് പിന്നാലെ എസ്.ഐയെയും, എ.എസ്.ഐ യേയും സസ്പെൻഡ് ചെയ്യുകയും സി.ഐയെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

Post a Comment

0 Comments