വനം വകുപ്പിന്റെയും അമ്പായത്തോട് സെന്റ്. ജോർജ് എൽ പി സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു

  


കൊട്ടിയൂർ: കൊട്ടിയൂർ വനം വകുപ്പിന്റെയും അമ്പായത്തോട് സെന്റ്. ജോർജ് എൽ പി സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ പ്രധാനധ്യാപിക സി. മിനി ജോസഫ് കുട്ടികൾക്ക് പരിസ്ഥിതി ദിന പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.

കൊട്ടിയൂർ എസ് എഫ് ഒ കെ. കെ ചന്ദ്രൻ കുട്ടികൾക്ക് സന്ദേശം നൽകി.പരിസ്ഥിതിദിന സന്ദേശ പോസ്റ്റർ പതിച്ചു.ഹരിത സേനാംഗങ്ങളെ ആദരിച്ചു.

ഹരിത സേനയോട് ചേർന്നു സമീപത്തെ വ്യാപാര സ്ഥാപനത്തിൽ വെയ്സ്റ് ബിൻ സ്ഥാപിച്ചു.കുട്ടികൾക്കായി ചിത്ര രചന മത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ചു സംസ്കരിക്കുന്ന രീതി പരിചയപ്പെടുത്തി.പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് ബദൽ മാർഗ്ഗങ്ങളായ തുണി സഞ്ചി, പേപ്പർ ഫയലുകൾ എന്നിവ കുട്ടികൾക്ക് പരിചയപ്പെടുത്തി.വിദ്യാലയത്തിന്റെ സമീപത്തായി വൃക്ഷതൈ നടുകയും ചെയ്തു.

2025-26അധ്യയന വർഷം പരിസ്ഥിതി ദിന സന്ദേശം കുട്ടികളിൽ എത്തിയ്ക്കുന്നതിനു വൈവിധ്യമാർന്ന പരിപാടികൾ ആണ് വിദ്യാലയത്തിൽ നടപ്പിലാക്കിയത്.

Post a Comment

0 Comments