യുണൈറ്റഡ് മർച്ചൻസ് ചേമ്പർ പേരാവൂർ യൂണിറ്റ് കുടുംബമേളയും ഉന്നത വിജയികൾക്കുള്ള ആദരവും നടത്തി




പേരാവൂർ: യുണൈറ്റഡ് മർച്ചൻസ് ചേമ്പർ പേരാവൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുടുംബമേളയും എസ്എസ്എൽ സി, സിബിഎസ്ഇ, പ്ലസ് ടു, എന്നിവയിൽ  ഉന്നത വിജയം കരസ്ഥമാക്കിയ മെമ്പർമാരുടെ കുട്ടികളെയും, പുതിയ മെമ്പർമാരെയും ആദരിച്ചു. പേരാവൂർ റോബിൻസ് ഓഡിറ്റോറിയത്തിൽ വെച്ച്  നടന്ന ചടങ്ങിൽ കെപിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് ഷിനോജ് നരിതൂക്കിൽ അധ്യക്ഷത വഹിച്ചു.  പേരാവൂർ സെൻറ് ജോസഫ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന ദേവാലയ വികാരി ആർച്ച് പ്രീസ്റ്റ് റവ ഫാ ഷാജി തെക്കേമുറി മുഖ്യ പ്രഭാഷണം നടത്തി. യുഎം സി ജില്ലാ പ്രസിഡണ്ട് ടി എസ് സെബാസ്റ്റ്യൻ പുതിയ മെമ്പർമാരെ സ്വീകരിക്കൽ ചടങ്ങ് നിർവഹിച്ചു. യൂണിറ്റ് രക്ഷാധികാരി കെ എം ബഷീർ, എം എഫ് എ ഡയറക്ടർ എം സി കൂട്ടിയച്ചൻ, യൂണിറ്റ് വർക്കിംഗ് പ്രസിഡണ്ട് ഓ ജെ ബെന്നി, യു എം സി വൈസ് പ്രസിഡണ്ട് എം രജീഷ്, യു എം സി വൈസ് പ്രസിഡണ്ട് ബേബി പാറക്കൽ, യു എം സി വൈസ് പ്രസിഡണ്ട് സി രാമചന്ദ്രൻ, യൂത്ത് വിംഗ് പ്രസിഡണ്ട്  എ പി സുജീഷ്, വനിത വിംഗ് പ്രസിഡന്റ് ദിവ്യ സ്വരൂപ്, റജീന സിറാജ്, പഞ്ചായത്ത് മെമ്പർ യു വി അനിൽകുമാർ, യൂണിറ്റ് ട്രഷറർ പ്രവീൺ കാരാട്ട്  എന്നിവർ സംസാരിച്ചു.

Post a Comment

0 Comments