കോഴിക്കോട് ആയഞ്ചേരിയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി

 


ആയഞ്ചേരി: ആയഞ്ചേരിയിൽ ഓമ്പതാം ക്ലാസ് വിദ്യാർഥിയെ കാണ്മാനില്ലെന്ന് പരാതി. ആയഞ്ചേരി റഹ്മാനിയ്യ ഹൈസ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ ഒതയോത്ത് റാദിൻ ഹംദാനെയാണ് കാണാതായത്. വെള്ളിയാഴ്ച വൈകിട്ട് നാലിനാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. രാത്രി വൈകിയും വീട്ടിൽ എത്താതിരുന്നതോടെയാണ് വീട്ടുകാർ പൊലീസിൽ വിവരം അറിയിച്ചത്.

വിദ്യാർഥിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ താഴെ കൊടുത്ത നമ്പറിലോ അടുത്തുള്ള പോലിസ് സ്റ്റേഷനിലോ ബന്ധപ്പെടുക. 9961336757, 7034006085

Post a Comment

0 Comments