ന്യൂഡല്‍ഹി: ഇറാനിൽ നിന്നും കൂടുതൽ ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിക്കുന്നു. കെർമൻ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസിലെ 130 ഇന്ത്യൻ വിദ്യാർഥികളെയാണ് ഒഴിപ്പിച്ചത്. അമേരിക്ക ഇറാനിൽ ബോംബാക്രമണം നടത്തിയ ശേഷമാണ് ഒഴിപ്പിക്കൽ കൂടുതൽ ശക്തമാക്കിയത്. കെർമനിൽ നിന്നും ആറ് ബസുകളിലായിട്ടാണ് വിദ്യാർഥികൾ മഷാദിലേക്ക് പുറപ്പെട്ടിരിക്കുന്നത്.
ഇറാനിൽ നിന്ന് ഇന്ന് രണ്ടു വിമാനങ്ങൾ ഡൽഹിയിൽ എത്തും . ആദ്യവിമാനം നാലരയ്ക്കും രണ്ടാമത്തേത് പതിനൊന്നരക്കുമാണ് എത്തുന്നത്.ഇറാനിലെ ഇന്ത്യൻ എംബസിയാണ് യാത്രക്രമീകരിക്കുന്നത്

0 Comments