വൈഎംസിഎ കണിച്ചാർ യൂണിറ്റിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് സംഘടിപ്പിച്ചു

 



കണിച്ചാർ:വൈഎംസിഎ കണിച്ചാർ യൂണിറ്റിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ,പുതിയ അംഗങ്ങളുടെ സ്വീകരണവും നടന്നു.കണിച്ചാർ പഞ്ചായത്ത് പ്രസിഡണ്ട് ആന്റണീ സെബാസ്റ്റ്യൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ടോം അഗസ്റ്റിൻ അധ്യക്ഷനായിരുന്നു. ഫാ. വർഗീസ് കവണാട്ടയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ജോണി തോമസ് ,കെ. സി അബ്രഹാം, കെ .പി മാനുവൽ, കെ. സി ജോസഫ്,ബേബി ജോർജ്,ജോസ് ആവണം കോട്ട് തുടങ്ങിയവർ സംസാരിച്ചു. ഡയാലിസിസ് രോഗികൾക്കുള്ള സഹായ വിതരണവും ചടങ്ങിൽ നടത്തി.

Post a Comment

0 Comments