വാഷിങ്ടണ്‍: ഇന്ത്യയുമായി വമ്പന്‍ വ്യാപാര കരാര്‍ ഒപ്പിടാന്‍ പോകുന്നുവെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ സ്വപ്ന പദ്ധതിയായ ബിഗ് ബ്യൂട്ടിഫുള്‍ ബില്ലിനേപ്പറ്റി സംസാരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്. ചൈനയുമായി കരാർ ഒപ്പിട്ടുവെന്നും ഇന്ത്യയുമായി ഉടന്‍ കരാര്‍ ഒപ്പിടുവെന്നു ട്രംപ് വ്യക്തമാക്കിയിരുന്നു. ഒരു കരാര്‍ ഉണ്ടാക്കാനും അതിന്റെ ഭാഗമാകാനും എല്ലാവര്‍ക്കും ആഗ്രഹമുണ്ട്.
കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് മാധ്യമങ്ങള്‍ ചോദിച്ചത്, നിങ്ങള്‍ക്ക് കരാറിലേര്‍പ്പെടാന്‍ താത്പര്യമുള്ള ആരെങ്കിലും ഉണ്ടോ എന്നാണ്?. എന്നാല്‍ തങ്ങള്‍ ചൈനയുമായി കരാര്‍ ഒപ്പുവെച്ചു. ഇനി ഒരും വലിയ ഡീല്‍ വരുന്നുണ്ട്. അത് ഒരുപക്ഷേ ഇന്ത്യയുമായിട്ടാകാം എന്നാണ് ട്രംപ് സൂചന നൽകിയത് . അതോടൊപ്പം അമേരിക്കയുമായി വ്യാപാര കരാറില്‍ ഏര്‍പ്പെടാത്ത രാജ്യങ്ങള്‍ക്ക് കനത്ത നികുതി ചുമത്തുമെന്ന മുന്നറിയിപ്പും ട്രംപ് നല്‍കിയിട്ടുണ്ട്. എല്ലാ രാജ്യങ്ങളുമായും അമേരിക്ക വ്യാപാര കരാറുകൾ ഉണ്ടാക്കില്ലെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
0 Comments