ക്ഷേമപെൻഷൻ വിവാദ പരാമർശം നടത്തിയതിൽ കെ സി വേണുഗോപാൽ മാപ്പു പറയണമെന്ന് മന്ത്രി വി എൻ വാസവൻ. ഇടത് സർക്കാർ ക്ഷേമപെൻഷൻ കൊടുക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 62 ലക്ഷം ആളുകൾക്ക് നൽകുന്ന സഹായത്തെയാണ് അദ്ദേഹം പരിഹസിച്ചത് എന്നും മന്ത്രി പറഞ്ഞു.
നിലമ്പൂരിൽ എം സ്വരാജിന്‍റെ സ്ഥാനാർഥിത്വം അവരുടെ പ്രതീക്ഷ തകർത്തു. അപ്പോൾ ചില കുപ്രചാരണങ്ങളുമായി ഇറങ്ങുന്നുവെന്നേ ഉള്ളൂ എന്നും ഇതൊക്കെ പരാജയ ഭീതിയായി കണ്ടാൽ മതിയെന്നും വി എൻ വാസവൻ പറഞ്ഞു. യുഡിഎഫിന്‍റെ കാലത്ത് 18 ലക്ഷമാണ് പെൻഷൻ കുടിശ്ശിക വന്നത്. ഇന്ന് ഇടത് സർക്കാർ പെൻഷൻ 1200 വെച്ച് എല്ലാ മാസവും കൊടുക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ജനങ്ങളുടെ ആശ്വാസമായ ക്ഷേമപെൻഷനെ അധിക്ഷേപിച്ച കെ സി വേണുഗോപാലിനെ നിരുപാധികം പിന്തുണച്ച് രംഗത്തെത്തി പ്രതിപക്ഷനേതാവ് വിഡി സതീശൻ. കെ സി വേണുഗോപാലിന്റെ അഭിപ്രായത്തോട് ഉറച്ചുനിൽക്കുന്നതായി വി ഡി സതീശൻ പറഞ്ഞു. നിലമ്പൂർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള യുഡിഎഫ് കൺവെൻഷനിൽ സംസാരിക്കവെയാണ് വേണുഗോപാൽ അധിക്ഷേപ പരാമർശം നടത്തിയത്.
0 Comments