ആരോഗ്യ കേരളം വെന്റിലേറ്ററില്‍, ചികിത്സ വേണ്ടത് ആരോഗ്യവകുപ്പിന്': പ്രതിപക്ഷ നേതാവ്‌ വി.ഡി സതീശന്‍

 



കൊച്ചി: ആരോഗ്യ കേരളം വെന്റിലേറ്ററിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ചികിത്സ വേണ്ടത് ആരോഗ്യ വകുപ്പിനാണെന്നും സതീശൻ പറഞ്ഞു.

'തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിഷയം ഒറ്റപ്പെട്ടതല്ല. ആശുപത്രികളിൽ മരുന്നില്ല. രോഗി തന്നെ ഉപകരങ്ങൾ വാങ്ങി വന്നാൽ ശസ്ത്രക്രിയ നടത്താം എന്നാണ് അവസ്ഥ. കാരുണ്യ പദ്ധതി ഉൾപ്പെടെ നിലച്ചു. ആരോഗ്യ മന്ത്രി റിപ്പോർട്ട് തേടി എന്ന് പറയുന്നത് സ്ഥിരം മറുപടിയാണ്''- സതീശന്‍ പറഞ്ഞു.

'' ആലപ്പുഴ മെഡിക്കല്‍ കോളജിൽ സർജറിക്കുള്ള നൂല്, രോഗി വാങ്ങി വന്നത് തനിക്ക് നേരിട്ട് അറിയുന്ന കാര്യമാണ്. സംസ്ഥാനത്ത് പകർച്ച വ്യാധികൾ വർധിക്കുന്നു. കോവിഡിന് ശേഷം ആരോഗ്യപ്രശ്നങ്ങൾ അനവധിയാണ്. കോവിഡിന് ശേഷമുള്ള മരണ നിരക്കിലും വർധനയുണ്ട്. ഇക്കാര്യങ്ങളില്‍ പഠനം അനിവാര്യമാണെന്നും'- പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഉപകരണക്ഷാമത്തെക്കുറിച്ച് യൂറോളജി വിഭാഗം വകുപ്പ് മേധാവി ഡോ ഹാരിസ് പറഞ്ഞ എല്ലാ വിഷയങ്ങളിലും വിശദമായ പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഡോ. ഹാരിസ് സത്യസന്ധനാണെന്നും രോഗികളില്‍ നിന്ന് പണം വാങ്ങാത്ത, കഠിനാധ്വാനിയായ ഡോക്ടറാണെന്നും മന്ത്രി വ്യക്തമാക്കി.

Post a Comment

0 Comments