കേളകത്തെ ഹോട്ടൽ ഭക്ഷണ സാധനങ്ങളുടെ വില വർധനവ്; വർധിപ്പിച്ച വിലയിൽ നിന്നും 1 രൂപ കുറച്ചു

 




കേളകം: ഹോട്ടലുകളിൽ ഭക്ഷ്യ സാധനങ്ങൾക്ക് വില വർധിപ്പിച്ച ഹോട്ടൽ വ്യാപാരികളുടെ നടപടിയിൽ പരാതി നൽകി ഡി വൈ എഫ് ഐ. ഇതേ തുടർന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് ഭാരവാഹികളും ഹോട്ടൽ ഉടമകളും ഡി വൈ എഫ് ഐ ഭാരവാഹികളും ഉൾപ്പെടുന്ന യോഗം വ്യാപാരി വ്യവസായി ഓഫീസിൽ ചേർന്നു. തുടർന്ന് നടന്ന ചർച്ചയിൽ വർധനവ് വരുത്തിയ തുകയിൽ 1 രൂപ കുറച്ചു. പൊറോട്ട, പൂരി, ചപ്പാത്തി, അപ്പം എന്നീ ഭക്ഷണ സാധനങ്ങളുടെ വിലയാണ് 14 ൽ നിന്നും 13 രൂപ ആക്കിയത്. ചർച്ചയിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് ഭാരവാഹികളായ എം എസ് തങ്കച്ചൻ, കെ പി സിബി, ഹോട്ടൽ വ്യാപാരികളായ ഗോപി, ബാബു, ജോൺസൺ, ഡി വൈ എഫ് ഐ നേതാക്കളായ സനീഷ് ടി ടി, സുമേഷ് തത്തുപാറ, അമൽ, ബെസ്റ്റിൻ തുടങ്ങിയവർ പങ്കെടുത്തു.


Post a Comment

0 Comments