കൊട്ടിയൂർ :കൊട്ടിയൂർ മഹാദേവ ക്ഷേത്രത്തിലെ വൈശാഖ മഹോത്സവം സുഗമമായി നടത്തുന്നതിനായി പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ കൊട്ടിയൂർ ദേവസ്വത്തിന് കൈമാറി.പേരാവൂർ ഡിവൈഎസ്പി ആസാദ് എംപി പഠനം നടത്തി സമർപ്പിച്ച മാസ്റ്റർ പ്ലാൻ കൊട്ടിയൂർ ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായർക്കാണ് കൈമാറിയത്.ചെയർമാനോടൊപ്പം എക്സിക്യൂട്ടീവ് ഓഫീസർക്കും മാസ്റ്റർ പ്ലാൻ കൈമാറി.
മാസ്റ്റർ പ്ലാൻ
1. വർദ്ധിച്ചു വരുന്ന തീർത്ഥാടകപ്രവാഹം പരിഗണിച്ച് കുറഞ്ഞത് പതിനായിരത്തിലധികം വാഹനങ്ങളെങ്കിലും ഒരേസമയം പാർക്ക് ചെയ്യാൻ പറ്റുന്ന തരത്തിൽ പാർക്കിംഗ് സൌകര്യങ്ങൾ വികസിപ്പിക്കേണ്ടതാണ്. സമാന്തര പാതക്ക് സമീപം ഉൾപ്പെടെ എല്ലായിടത്തും സ്വകാര്യ പാർക്കിംഗ് പ്രോത്സാഹിപ്പിക്കേണ്ടതാണ്.
2. എല്ലാ പ്രധാന പാർക്കിംഗുകളുടെയും എൻട്രിയും എക്സിറ്റും മെയിൻ റോഡിലേക്ക് ആയതിനാൽ അത് ഗതാഗത കുരുക്കിന് കാരണമാകുന്നുണ്ട്. അത് ഒഴിവാക്കുന്നതിനായി KSRTC സ്റ്റാൻഡിനോട് ചേർന്ന് പുതുതായി ഒരു ബസ് ബേ നിർമ്മിക്കേണ്ടതാണ്.
3. കേളകം ഭാഗത്ത് നിന്നും കൊട്ടിയൂർ ദർശനത്തിനുള്ള ഭക്തരെയും കയറ്റി വരുന്ന എല്ലാ വാഹനങ്ങളും KSRTC ബസ് സ്റ്റാൻഡിനോട് ചേർന്ന് നിർമിക്കുവാൻ ഉദ്ദേശിക്കുന്ന പുതിയ ബസ് ബേയിൽ ആളുകളെ ഇറക്കിയ ശേഷം ചെറിയ വാഹനങ്ങൾ Parking-1 ൽ പാർക്ക് ചെയ്യുകയും, ബസുകൾ പുതിയ ബസ് ബേ വഴി മെയിൻ റോഡിൽ കയറി മന്നഞ്ചേരിയിലെ ബസ് പാർക്കിംഗിലേക്ക് പോയി പാർക്ക് ചെയ്യുക.
4. KSRTC ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള പുതുതായി നിർമ്മിക്കുന്ന ബസ് ബേയിൽ ഇറങ്ങുന്ന തീർത്ഥാടകർ മെയിൻ റോഡിൽ പ്രവേശിക്കാതെ ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള നടപ്പാതയിലൂടെ ഒന്നാം പാലം വഴി അക്കരെ കൊട്ടിയൂരിലേക്ക് പ്രവേശിക്കേണ്ടതാണ്.
5.ഒന്നാം പാലം വഴിയും, മന്നംചേരി പാലം വഴിയും മറ്റ് വഴികളിലൂടെയും അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് എത്തുന്ന മുഴുവൻ തീർത്ഥാടകരും ദർശനത്തിനു ശേഷം രണ്ടാം പാലം വഴി പുറത്തേക്ക് വരേണ്ടതാണ്.
6. നിലവിൽ തിരുവഞ്ചിറയിലേക്ക് ഇറങ്ങുന്ന മേൽപാലത്തിനു സമാന്തരമായി ഇക്കരെ കൊട്ടിയൂരിൽ നിന്നും ഒന്നാം പാലം വഴി വരുന്ന ഭക്തജനങ്ങൾക്കും ശിവേലിക്ക് തടസ്സം വരാത്ത രീതിയിൽ മറ്റൊരു മേൽപാലം പണിയുക.
7. പാമ്പറപ്പാൻ പാലം മുതൽ മന്നഞ്ചേരി ജംക്ഷൻ വരെ റോഡിന് ഇരുവശവും നടപ്പാത നിർമിച്ച് തീർത്ഥാടകർ റോഡിലേക്ക് ഇറങ്ങാത്ത രീതിയിൽ നടപ്പാതക്ക് ഇരു വശവും സ്ഥിരം ബാരിക്കേഡുകൾ സ്ഥാപിക്കേണ്ടതാണ്.
8. മന്നഞ്ചേരി പുഴക്ക് സമീപമുള്ള പാർക്കിംഗിന് പ്രത്യേകം എൻട്രി എക്സിറ്റ് പാർക്കിംഗിന് ഇരുവശങ്ങളിലുമായി വലിയ വാഹനങ്ങൾക്കു കൂടി കയറുവാനും ഇറങ്ങുവാനും പാകത്തിൽ നിർമ്മിക്കുക.
9.സമാന്തരപാതയോട് ചേർന്നുള്ള പാർക്കിങ്ങിൽ അടിസ്ഥാന സൌകര്യങ്ങൾ വർദ്ധിപ്പിക്കുകയും കേളകം ഭാഗത്ത് നിന്നും സമാന്തര പാത വഴി വരുന്ന വാഹനങ്ങൾ പാർക്കിംഗ് രണ്ടിൽ പാർക്ക് ചെയ്യുക.
10.സമാന്തരപാതയോട് ചേർന്നുള്ള പാർക്കിങ്ങിൽ ഇറങ്ങുന്ന ഭക്തജനങ്ങൾക്ക് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതിനായി നടപ്പാത ഉണ്ടാക്കേണ്ടതാണ്.
11. മാനന്തവാടി ഭാഗത്ത് നിന്നും തീർത്ഥാടകരെയും കൊണ്ട് വരുന്ന ബസുകൾ മന്നഞ്ചേരി ബസ് പാർക്കിംഗിൽ ആളുകളെ ഇറക്കുകയും പാർക്ക് ചെയ്യുകയും ചെയ്യുക, ചെറു വാഹനങ്ങൾ മന്നഞ്ചേരി പുഴക്ക് സമീപമുള്ള പാർക്കിംഗിൽ ആളുകളെ ഇറക്കി പാർക്ക് ചെയ്യുക.
12.അവധിദിനങ്ങളിലും, തിരക്കേറിയ ദിവസങ്ങളിലും വയനാട് ഭാഗത്തേക്ക് പോകുന്നതും വരുന്നതുമായ തീർത്ഥാടകർ ഒഴികെയുള്ള വാഹനങ്ങൾ നിടുംപൊയിൽ-പേരിയ റോഡ് ഉപയോഗിക്കേണ്ടതാണ്.
13. ദർശനം കഴിഞ്ഞു തിരിച്ചു പോകുന്ന തീർത്ഥാടകരെ പാർക്കിംഗിൽ വെച്ചു മാത്രമേ കയറ്റുവാൻ പാടുള്ളൂ.യാതൊരു വാഹനങ്ങളും റോഡിൽ നിർത്തി ആളുകളെ ഇറക്കുവാനോ, കയറ്റുവാനോ പാടുള്ളതല്ല
14. അക്കരെ ഇക്കരെ കൊട്ടിയൂർ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ച് മെയിൻ റോഡിനു കുറുകെ രണ്ടാം പാലം വഴി മടങ്ങുന്ന തീർത്ഥാടകർക്കായി താല്കാലിക മേൽപ്പാലം പണിയേണ്ടതാണ്.
സുരക്ഷ
1. ബാവലി പുഴയിൽ ഒഴുക്കിനെ നിയന്ത്രിച്ചു കൊണ്ടും, സുരക്ഷാ സംവിധാനത്തോട് കൂടിമൂന്ന് മീറ്റർ വീതിയിൽ സ്ഥിരം സ്നാനഘട്ടം നിർമ്മിക്കേണ്ടതാണ്.
2. നിലവിലുള്ള കയ്യാലവരെ തിരുവഞ്ചിറയുടെ വീതി കൂട്ടി നിർമ്മിക്കേണ്ടതും അതിനു ശേഷം താല്‌കാലിക കയ്യാലകൾ നിർമ്മിക്കേണ്ടതുമാണ്.
3. കയർ കെട്ടി തീർത്ഥാടകരെ നിയന്ത്രിക്കുന്നതിനായി ഹൈക്കോടതി വിലക്കുള്ളതിനാൽ സ്ഥിരം ബാരിക്കേഡുകൾ സ്ഥാപിച്ച് സെഗ്മന്റുകൾ തിരിച്ച് ഭക്തജനങ്ങളുടെ തിരക്ക് നിയന്ത്രിക്കേണ്ടതാണ്.
4. അക്കരെ ഇക്കരെ കൊട്ടിയൂരിൽ അടിസ്ഥാന സൌകര്യങ്ങൾ വർദ്ധിപ്പിച്ചു കൊണ്ടുള്ള പോലീസ് കൺട്രോൾ റൂം സ്ഥാപിക്കേണ്ടതാണ്.
5. അമ്പായത്തോട് മുതൽ ചുങ്കക്കുന്നു വരെയും, സമാന്തര പാതയിലും, പാർക്കിംഗുകളിലും, അക്കരെ കൊട്ടിയൂർ മുഴുവൻ കവർ ചെയ്യുന്ന രീതിയിലും, പുഴയോരങ്ങളിലും CCTV ക്യാമറകളും അനൌൺസ്മെൻ്റ് സിസ്റ്റവും സ്ഥാപിച്ച് അക്കരെ ഇക്കരെ പോലീസ് കൺട്രോൾ റൂമുകളുമായി ബന്ധിപ്പിക്കേണ്ടതാണ്.
6. കാണാതാവുന്നവരെയും വഴി തെറ്റി പോകുന്നവരെയും പ്രായമായ ആളുകളെയും സഹായിക്കുന്നതിനായി കാര്യക്ഷമമായ സംവിധാനം ഏർപ്പെടുത്തേണ്ടതും എല്ലായിടത്തും വിവിധ ഭാഷകളിലുള്ള ദിശാ ബോർഡുകളും അനൌൺസ്മെൻ്റും ഏർപ്പെടുത്തേണ്ടതാണ്.
7. പതിവിനു വിപരീതമായി രാത്രി കാലങ്ങളിൽ തീർതാഥാടകരുടെ തിരക്ക് വർദ്ധിച്ചു വരുന്നതിനാൽ അക്കരെ ഇക്കരെ കൊട്ടിയൂരിലും, പാർക്കിംഗ് ഏരിയകളിലും, പുഴയോരങ്ങളിലും സമാന്തര പാതയിലും കാര്യക്ഷമമായ ലൈറ്റ് സംവിധാനം ഏർപ്പെടുത്തേണ്ടതാണ്.
8. ഫയർ & റെസ്ക്യൂ. വളണ്ടിയർ സെക്യൂരിറ്റി ഡ്യൂട്ടി ചെയ്യുന്നവരുടെ എണ്ണം വർദ്ധിപ്പിക്കേണ്ടാണ്.
10. കൊട്ടിയൂർ ഉത്സവത്തിന് ഉൾക്കൊള്ളാൻ പറ്റുന്ന വാഹനങ്ങളുടെയും ഭക്തജനങ്ങളുടെയും എണ്ണം പഠനം നടത്തി കണക്കാക്കേണ്ടതും അതിനനുസരിച്ച് വാഹനങ്ങളുടെയും ഭക്തജനങ്ങളുടെയും ഇൻഫ്ലോ-ഔട്ഫോ ക്രമീകരിക്കുന്നതിനായി ചുങ്കക്കുന്നും അമ്പായത്തോടും സ്ഥിരം ചെക്ക് പോസ്റ്റ് നിർമ്മിച്ച് നിയന്ത്രണം ഏർപ്പെടുത്തേണ്ടതാണ്.
11. നിലവിലുള്ള മെഡിക്കൽ/ആംബുലൻസ് സൌകര്യങ്ങൾ വർദ്ധിപ്പിക്കുക.
/ മാസ്റ്റർ പ്ലാൻ /
1. നിലവിലെ മെയിൻ റോഡ് നാലു വരിപ്പാതയാക്കി പുനർനിർമ്മിക്കുക.
2. സമാന്തര പാത രണ്ടുവരി പാതയാക്കി വികസിപ്പിക്കുക.
3. അക്കരെ ഇക്കരെ കൊട്ടിയൂരിനെ ബന്ധപ്പെടുത്തി നാലുവരിപ്പാതക്ക് മുകളിലൂടെ സ്ഥിരം മേൽപാലമോ/അടിപ്പാതയോ നിർമ്മിക്കുക.
4. എല്ലാ റോഡുകൾക്കും വീതിയിൽ വിശാലമായ നടപ്പാത നിർമ്മിച്ച് ഭക്തജനങ്ങൾ റോഡിലേക്ക് ഇറങ്ങാത്ത രീതിയിൽ സ്ഥിരം ബാരിക്കേഡുകൾ നിർമ്മിക്കുക.
5. 15000 ത്തിലധികം വാഹനങ്ങൾ ഒരേ സമയം ഉൾക്കൊള്ളാൻ സൌകര്യമുള്ള പാർക്കിംഗ് ഏരിയകൾ നിർമ്മിക്കുക.
6. ഇക്കരെ കൊട്ടിയൂരിൽ ഒരേ സമയം 2500 പേരെ ഉൾക്കൊള്ളാവുന്ന ഡോർമെറ്ററി/റൂം/വിശ്രമകേന്ദ്രം/ശൌചാലയ സൌകര്യങ്ങൾ നിർമ്മിക്കുക.
7. അത്യാധുനിക സെക്യൂരിറ്റി സംവിധാനങ്ങളോടു കൂടിയ പോലീസ്/ഫയർ & റെസ്ക്യൂ/മെഡിക്കൽ സംവിധാനം ഒരുക്കുക.
8. നിലവിലെ ബസ് സ്റ്റാൻഡ് വികസിപ്പിച്ച് സൌകര്യങ്ങൾ കാര്യക്ഷമമായി വർദ്ധിപ്പിക്കുക. KSRTC/പൊതുഗതാഗതം
9. സ്വകാര്യ വാഹനങ്ങൾക്ക് ഭക്തജനങ്ങളെ വാഹനങ്ങളിലേക്ക് കയറ്റുന്നതിനും ഇറക്കുന്നതിനും മെയിൻ റോഡ് ഒഴിവാക്കി സ്ഥിരം സംവിധാനം ഏർപ്പെടുത്തേണ്ടതാണ്.
10. കൊട്ടിയൂർ ക്ഷേത്രവും പരിസര പ്രദേശങ്ങളും മുഴുവനായും കവർ ചെയ്യുന്നരീതിയിൽ CCTV സംവിധാനവും, വിവിധ ഭാഷകളിലുള്ള അനൌൺസ്മെൻറ് സംവിധാനവും, ദിശാബോർഡുകളും സ്ഥാപിക്കുക.
11. നിലവിലെ എല്ലാ പാലങ്ങളും ആവശ്യമായ വീതിയിൽ പുനർനിർമ്മിക്കുക.
12. ഭക്തജനങ്ങൾ അക്കരെ കൊട്ടിയൂരിലേക്ക് പോകുന്നതിനും വരുന്നതിനും വൺവേ സംവിധാനം ഏർപ്പെടുത്തുക.
13. അക്കരെ കൊട്ടിയൂരിന്റെ തനിമ നിലനിർത്തിക്കൊണ്ട് ആധുനിക രീതിയിലുള്ള താല്‌കാലിക ശൌചാലയങ്ങളും, വിശ്രമകേന്ദ്രങ്ങളും സ്ഥാപിക്കുക.
14. ബാവലി പുഴയിൽ ഒഴുക്കിനെ നിയന്ത്രിച്ചു കൊണ്ടും, സുരക്ഷാ സംവിധാനത്തോട് കൂടിമൂന്ന് മീറ്റർ വീതിയിൽ സ്ഥിരം സ്നാനഘട്ടം നിർമ്മിക്കേണ്ടതാണ്.
15. നിലവിലുള്ള കയ്യാലവരെ തിരുവഞ്ചിറയുടെ വീതി കൂട്ടി നിർമ്മിക്കേണ്ടതും അതിനു ശേഷം താല്‌കാലിക കയ്യാലകൾ നിർമ്മിക്കേണ്ടതുമാണ്
16. എല്ലാ ഭാഗത്തു നിന്നും വരുന്ന ഭക്തജനങ്ങളെയും ഒറ്റ ക്യൂവിലേക്ക് കൊണ്ടു വന്ന് തിരുവഞ്ചിറയിലേക്ക് ഇറക്കി ദർശനം നടത്തി രണ്ടാം പാലം വഴി ഇക്കരെ കൊട്ടിയൂരിലേക്ക് എത്തിക്കുന്ന രീതിയിൽ ഏകീകൃത ക്യൂ സംവിധാനം ഏർപ്പെടുത്തുക.
17. കാര്യക്ഷമമായ ക്യൂ സംവിധാനം നടപ്പാക്കി ഇടക്ക് മതിയായ വിശ്രമ കേന്ദ്രങ്ങൾ നിർമ്മിക്കുക.
0 Comments