കൊച്ചി: മധ്യകേരളത്തില്‍ മഴക്ക് ശമനമുണ്ടെങ്കിലും മഴക്കെടുതികള്‍ രൂക്ഷമായി തുടരുന്നു. എറണാകുളം ജില്ലയില്‍ ഇതുവരെ 336 വീടുകള്‍ക്ക് നാശനഷ്ടമുണ്ടായെന്നാണ് കണക്ക്.
തൃശ്ശൂര്‍ വാടാനപ്പള്ളിയില്‍ കടലാക്രമണം രൂക്ഷമായതോടെ നിരവധി വീടുകളില്‍ വെള്ളം കയറി... ജലനിരപ്പ് ഉയര്‍ന്നതോടെ ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. നദികളില്‍ ജലനിരപ്പുയര്‍ന്നതോടെ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കി.
രണ്ട് ദിവസത്തിനിടെ എറണാകുളത്ത് മാത്രം മരം വീണും മണ്ണിടിഞ്ഞും തകര്‍ന്നത് 19 വീടുകളാണ്. തൃശൂര്‍ കുന്നംകുളത്ത് കാലപ്പഴക്കം ചെന്ന കെട്ടിടം തകര്‍ന്നു വീണു. പുലര്‍ച്ചയായതിനാല്‍ അപകടം ഒഴിവായി.
ഇടുക്കി ഉടുമ്പന്‍ചോലയില്‍ ശക്തമായ കാറ്റില്‍ തോട്ടം തൊഴിലാളികള്‍ താമസിച്ചിരുന്ന രണ്ട് വീടുകളും തകര്‍ന്നു. കോട്ടയത്ത് കനത്ത മഴയില്‍ വീട് ഇടിഞ്ഞു വീണു. കുറിച്ചി സ്വദേശി ശോഭയുടെ വീടാണ് നശിച്ചത്. വീട്ടുകാര്‍ രക്ഷപെട്ടു. കുന്നിടിഞ്ഞ് വീണ് എറണാകുളം തേവക്ക്ല്‍ സ്വദേശി ലൈജുവിന്റെ വീടും തകര്‍ന്നു. തലനാരിഴക്കാണ് വീട്ടുകാര്‍ രക്ഷപെട്ടത്.
മൂന്നാറില്‍ ദേശീയപാതയില്‍ മണ്ണിടിച്ചിലുണ്ടായതോടെ ഗതാഗതം പൂര്‍ണമായും നിലച്ചു. തൊടുപുഴ, മുവാറ്റുപുഴ, പെരിയാര്‍, മണിമലയാര്‍ നദികളില്‍ ജലനിരപ്പ് ഉയയര്‍ന്ന നിലയിലാണ്. തിരുവല്ല - അമ്പലപ്പുഴ സംസ്ഥാനപാതയിലും നെടുമ്പ്രത്തെ 25 ഓളം വീടുകളിലും വെള്ളം കയറി. കൊച്ചിയില്‍ എടവനക്കാടുള്‍പ്പെടെയുള്ള തീരപ്രദേശങ്ങളിലും തൃശ്ശൂര്‍ വാടാനപ്പള്ളിയിലും കടലാക്രമണവും രൂക്ഷമാണ്.
0 Comments