ന്യൂഡൽഹി: ഷൊര്‍ണൂര്‍-എറണാകുളം പാത മൂന്നുവരിയാക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. എറണാകുളം-കായംകുളം പാതയും, കായംകുളം-തിരുവനന്തപുരം പാതയും വികസിപ്പിക്കുമെന്ന് അശ്വനി വൈഷ്ണവ് പറഞ്ഞു.
കേരളത്തിനായുള്ള റെയിൽവേ ബഡ്‌ജറ്റ് മൂന്നും നാലും മടങ്ങ് വർധിപ്പിച്ചു. മംഗലാപുരം-കാസർകോട്-ഷൊർണ്ണൂർ നാല് വരിയാക്കുന്നത് ആലോചനയിൽ. അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചായിരിക്കും നിർമാണം. ഇത് നിലവിലെ ശേഷിയുടെ നാല് മടങ്ങ് ആയിരിക്കും. അങ്കമാലി ശബരിമല റെയിൽപാതയ്ക്ക് മുൻഗണന നൽകുമെന്നും റെയില്‍വേ മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ എത്തി നടപടികൾ വേഗത്തിൽ ആകാൻ ആവശ്യപ്പെട്ടിരുന്നു. സർക്കാരിനോട് ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കാൻ പറഞ്ഞു. ഉടൻ തന്നെ റെയിൽവേ നിർമ്മാണ പ്രവർത്തനങ്ങളും ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
0 Comments