പാലക്കാട് നിപ ബാധിതയുടെ ബന്ധുവിനും പനി. 10 വയസുള്ള കുട്ടിയ്ക്കാണ് പനി ബാധിച്ചിരിക്കുന്നത്. നിലവിൽ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടി നിലവിൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. അതേസമയം, യുവതിയുടെ വീടിൻ്റെ പരിസരത്തെ മരത്തിൽ നിരവധി വവ്വാലുകള കണ്ടെത്തിയിട്ടുണ്ട്. മഞ്ചേരി മെഡിക്കൽ കോളേജിലെ വിദഗ്ധ സംഘം സ്ഥലം പരിശോധിച്ചു. തച്ചനാട്ടുകരയിലെ 4 വാർഡുകളിൽ ആരോഗ്യ പ്രവർത്തകർ സർവ്വേ നടത്തും. നിപ രോഗ ലക്ഷണങ്ങൾ 2 മാസത്തിനിടെ ആർക്കെങ്കിലും ഉണ്ടായിരുന്നോ എന്നും പരിശോധിക്കും. ഇന്നും നാളെയും 75 അംഗ സംഘം സർവ്വേയാണ് നടത്തുക.
അതേസമയം ഇന്നലെ പാലക്കാട് നിപ ബാധിതയുടെ റൂട്ട് മാപ്പും തയ്യാറാക്കിയിരുന്നു. യുവതി ആദ്യം ചികിത്സ തേടിയത് പാലോട് സ്വകാര്യ ക്ലിനിക്കിലാണ്. പിന്നീട് കരിങ്കല്ലത്താണിയിലും മണ്ണാർക്കാടും ചികിത്സ തേടി. തുടർന്ന് യുവതിയെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ജൂലൈ ഒന്നിനാണ്.
0 Comments