അമ്പലവയൽ:അമ്പലവയൽ ഗ്രാമപഞ്ചായത്ത് ലൈഫ്മിഷൻ ഭവന പദ്ധതി ഗുണഭോക്തൃ സംഗമം നടത്തി.ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാ എസ് സി , എസ് റ്റി ഗുണഭോക്താക്കൾക്കും ജനറൽ വിഭാഗത്തിൽ നിന്നും 40 പേർക്കും വീടനുവദിക്കുന്ന പദ്ധതിക്കാണ് പഞ്ചായത്ത് ഭരണസമിതി തുടക്കം കുറിച്ചത്.യോഗത്തിൽ അമ്പലവയൽ ഗ്രാമ പഞ്ചായത്ത് വൈ: പ്രസിഡണ്ട് കെ.ഷമീർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഹഫ്സത്ത് യോഗം ഉൽഘാടനം ചെയ്തു. പദ്ധതി വിശദീകരണം സു: ബത്തേരി ബ്ലോക്ക് ജോ: ബി.ഡി.ഒ സുരേന്ദ്രൻ നിർവ്വഹിച്ചു. ഷീജ ബാബു, എം യു. ജോർജ്, സെക്രട്ടറി അബ്ദുൾ ജലീൽ, വി ഇ ഒ ബഷീർ,ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ജെസ്സി ജോർജ് ,വി ഇ ഒ ഫിലോമിന തുടങ്ങിയവർ സംസാരിച്ചു.
0 Comments