കേരളത്തിലെ ഭരണ - പ്രതിപക്ഷ സംഘടനകൾ ജൂലൈ 9 ന് നടത്തുന്ന പണിമുടക്ക് അഹ്വാനം ജീവനക്കാർ തള്ളിക്കളയണമെന്ന് ഫെറ്റോ ജില്ലാ സമിതി ആവശ്യപ്പെട്ടു. അടിസ്ഥാന അവകാശങ്ങൾ പോലും നിഷേധിക്കുന്ന സംസ്ഥാന ഭരണകൂടത്തിന്റെ പ്രവൃത്തികളെ മറച്ചുവച്ച് ജീവനക്കാർക്ക് ക്ഷാമ ബത്ത ഉൾപ്പടെ എല്ലാ ആനുകൂല്യങ്ങളും സമയബന്ധിതമായി അനുവദിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ സമരം നടത്തുന്ന ഇടതുപക്ഷ അനുകൂല സംഘടനകളുടെ കാപട്യം ജീവനക്കാർ തിരിച്ചറിയുന്നുണ്ടെന്ന് സമരക്കാർ മനസിലാക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.
യോഗത്തിൽ എൻ.ജി .ഒ സംഘ് സംസ്ഥാന സെക്രട്ടറി കെ. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് വി.കെ ഭാസ്ക്കരൻ അധ്യക്ഷത വഹിച്ചു. സമിതി അംഗങ്ങളായ, ശരത് സോമൻ , പ്രശാന്ത് മാസ്റ്റർ , വി.പി ബ്രിജേഷ്, എം ആർ .സുധി, ആർ.സന്തോഷ് നമ്പ്യാർ, വി.കെ സന്തോഷ് മാസ്റ്റർ , സി.പി വിജയൻ , എം.കെ പ്രസാദ്, പി. സുരേഷ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാട്രഷറർ കെ വിശ്വംഭരൻ നന്ദി അറിയിച്ചു.
0 Comments