ഇറാനിലേക്കുള്ള വിമാന സർവീസുകൾ പുനഃരാരംഭിച്ച് ഫ്ലൈ ദുബായ്

 



ദുബായ്: ഇറാനിലേക്കുള്ള വിമാന സർവീസുകൾ പുനഃരാരംഭിച്ചതായി ഫ്ലൈ ദുബായ് അറിയിച്ചു. വെള്ളിയാഴ്ച മുതലാണ് സര്‍വീസുകള്‍ വീണ്ടും ആരംഭിച്ചിരിക്കുന്നത്. മേഖലയിലെ വ്യോമപാതയിലെ നിയന്ത്രണങ്ങള്‍ നീക്കിയതോടെയാണ് വിമാന സര്‍വീസുകള്‍ പുനഃരാരംഭിച്ചത്. ബന്ദര്‍ അബ്ബാസ്, മാഷാദ്, ടെഹ്റാന്‍ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനഃരാരംഭിച്ചതായി ഫ്ലൈ ദുബൈ വക്താവ് വ്യക്തമാക്കി.

സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നത് തുടരുകയാണെന്നും ഷെഡ്യൂളുകള്‍ ഇതിന് അനുസരിച്ച് ആവശ്യമെങ്കില്‍ പുതുക്കുമെന്നും വക്താവ് കൂട്ടിച്ചേർത്ത്. വിമാന യാത്രക്കാര്‍ അവരെ ബന്ധപ്പെടാനുള്ള കോൺടാക്ട് വിവരങ്ങള്‍ അപ്ഡേറ്റഡ് ആണെന്ന് ഉറപ്പാക്കണമെന്നും യാത്രക്ക് മുമ്പ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും എയര്‍ലൈന്‍ വക്താവ് കൂട്ടിച്ചേര്‍ത്തു. ഇ​റാ​ൻ വ്യോ​മ​പാ​ത തു​റ​ന്ന​താ​യി വ്യാ​ഴാ​ഴ്ച പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ജൂ​ൺ 13ന്​ ​ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്നാ​ണ്​ വ്യോമപാത അ​ട​ച്ചിരുന്നത്. ഷാര്‍ജ ആസ്ഥാനമാക്കിയുള്ള എയര്‍ അറേബ്യയുടെ ടെഹ്റാന്‍ ഉള്‍പ്പെടെയുള്ള ഇറാന്‍ നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ നാളെ മുതല്‍ പുനഃരാരംഭിക്കും.

Post a Comment

0 Comments