മാനന്തവാടി: മാനന്തവാടി ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ മാനന്തവാടി മേരി മാതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കായി റാഗിംഗ് വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. റാഗിംഗിന്റെ നിയമപരമായ കാര്യങ്ങളും, വിദ്യാര്‍ത്ഥികള്‍ നേരിടേണ്ടി വരുന്ന വിവിധ മാനസിക സമ്മര്‍ദ്ദങ്ങളും ഉള്‍പ്പെടുത്തി നടത്തിയ ബോധവത്കരണ ക്ലാസ്സില്‍ മാനന്തവാടി പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി റഫീഖ് മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ഗീത ആന്റണി പുല്ലന്‍, ഐക്യുഎസി കോഓര്‍ഡിനേറ്റര്‍ ഡോ. കെ ബിന്ദു, തോമസ്, മാനന്തവാടി പോലീസ് സ്‌റ്റേഷന്‍ എസ്.ഐ. അതുല്‍ മോഹന്‍, എഎസ്‌ഐ കെ.എന്‍ സുനില്‍കുമാര്‍ , ആന്റി റാഗിംഗ് കണ്‍വീനര്‍ ജെറിന്‍ ജോര്‍ജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments