ജനതാ സ്വാശ്രയസംഘത്തിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി

ഒഴുക്കൻമൂല: ജനതാ സ്വാശ്രയ   സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി. 
സെന്റ് ജോസഫ് മിഷൻ ഹോസ്പിറ്റലുമായി സഹകരിച്ചാണ് കള്ളംവെട്ടി സാംസ്കാരിക നിലയത്തിൽ മെഡിക്കൽ ക്യാമ്പ്  സംഘടിപ്പിച്ചത്. അഖിൽ ശശിദരൻ അധ്യക്ഷത വഹിച്ചു. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. സന്തോഷ്കുമാർ , ലിജോ ചെറിയാൻ, ഡോ. എ ശിവാനന്ദൻ, ഡോ.കമറുന്നിസ ലക്ഷദീപ്, സിസ്റ്റർ സോണിയ, നിഖിൽ പ്രേം നാഥ് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments