കൊട്ടിയൂർ:യുകെയിൽ കൊട്ടിയൂർ മേഖല കുടുംബസംഗമം നടത്തി. കൊട്ടിയൂർ പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ നിന്നും യുകെയിലേക്ക് കുടിയേറി പാർത്ത 32 കുടുംബങ്ങളാണ് സംഗമത്തിൽ പങ്കെടുത്തത്. കൊട്ടിയൂർ പഞ്ചായത്തിലെ കുണ്ട് തോടു മുതൽ പാൽ ചുരം വരെയുള്ള മേഖലകളിൽ നിന്ന് യുകെയിലെ വിവിധ ഇടങ്ങളിൽ താമസിക്കുന്ന വിവിധ കുടുംബങ്ങളിൽ നിന്ന് നൂറോളം പേരാണ് പങ്കെടുത്തത്.
UK യിലെ അതിപുരാതനമായ ടൂറിസ്റ്റുകളുടെ കവാടമായ Romancity എന്നറിയപ്പെടുന്ന Bath ൽ വെച്ചാണ് 2025 - ജൂൺ -27,28, 29 തിയ്യതികളിൽ കൊട്ടിയൂർ സൗഹൃദം 2025 ( By kottiyoor Sangamam uk)യുടെ പതിനൊന്നാമത് വാർഷികോൽസവം സംഘടിപ്പിച്ചത്.
പരിപാടിക്ക്ചാക്കോച്ചൻ മാത്യു മാളിയേയ്ക്കൽ പറമ്പിൽ,ബേബി മമ്പള്ളിക്കുന്നേൽ,ബെന്നി വാണിയപുരക്കൽ,ജോഷി താന്നിയിൽ,ജോൺസൺ താന്നിയ്ക്കൽ,ജിൻസ് കുറ്റിമാക്കൽ,എന്നിവരുടെ നേതൃത്വം നൽകി.
0 Comments