പഞ്ചായത്ത് പ്രസിഡന്റിന്റെ മാതൃകപരമായ ഇടപെടല്‍;ഒരു നാടിന്റെ ചിരകാല സ്വപ്നം പൂവണിയുന്നു




വൈത്തിരി: വൈത്തിരി അമ്പലക്കുന്ന്, കോളിച്ചാല്‍ 16, കുന്നത്തോട്ടം പ്രദേശവാസികളുടെ ദീര്‍ഘനാളത്തെ അങ്കണവാടി എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നു. വൈത്തിരിയില്‍ ടൂറിസം മേഖലയില്‍ വന്‍ മുന്നേറ്റം കാരണം ഭൂമിയുടെ വില പതിന്മടങ്ങായതും ഭൂമിയുടെ ലഭ്യത കുറവുമായ സമയത്ത് അങ്കണവാടി എന്ന ഒരു നാടിന്റ സ്വപ്നം നടക്കാതിരുന്ന സമയത്ത് വൈത്തിരി പഞ്ചായത്ത്  പ്രസിഡന്റ് എം.വി വിജേഷ് തൻ്റെ  ഉടമസ്ഥതയിലുള്ള മൂന്നര സെന്റ് ഭൂമി സൗജന്യമായി വിട്ടു നല്‍കുകയും കെട്ടിട നിര്‍മ്മാണത്തിന് വൈത്തിരി പഞ്ചായത്ത് തുക വകയിരുത്തുകയും ചെയ്തതിനാല്‍ ഒരു നാടിൻ്റെ ഏറെ കാലത്തെ ആവശ്യം നടപ്പിലാകുകയാണ്. ലക്ഷങ്ങള്‍ വിലമതിക്കുന്ന ഭൂമി പിതാവിന്റെ ഓര്‍മ്മയ്ക്ക് ഒരു നാടിൻ്റെ പൊതുവായ ആവശ്യത്തിലേക്ക് വേണ്ടി വിട്ടു നല്‍കിയ വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം. വി വിജേഷിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും അഭിനന്ദിക്കുന്നതായും അദ്ദേഹത്തിന്റെ മാതൃകാപരമായ പ്രവര്‍ത്തി നാളെ എല്ലാ പൊതുപ്രവര്‍ത്തകര്‍ക്കും പ്രചോദനമായി തീരുമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പ്രസ്തുത അങ്കണവാടി കെട്ടിടത്തിന്റെ തറക്കല്ലിടല്‍  ജൂലൈ 7 ന് രാവിലെ 10 മണിക്ക് നടക്കും.

Post a Comment

0 Comments