കണിച്ചാർ കാപ്പാട് വായനശാല & ഗ്രന്ഥാലയത്തിൽ വായനാ പക്ഷാചരണത്തോടനുബന്ധിച്ച് വിശ്വസാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും സാംസ്കാരിക സദസ്സും കഥാപ്രസംഗവും റീഡിംഗ് തീയേറ്ററും സംഘടിപ്പിച്ചു. ആറളം ഫാം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ. കെ പി നിതീഷ് കുമാർ ഉദ്ഘാടനം ചെയ്തു.
മലയാള സാഹിത്യത്തിൽ ബഷീറിന്റെ സംഭാവനകളും കൃതികളിലെ സവിശേഷമായ എഴുത്തു രീതികളും ഉദ്ധരിച്ചു കൊണ്ട് അനുസ്മരണ പ്രഭാഷണം നടത്തി. വായനശാല പ്രസിഡണ്ട് എൻ ജിൽസ് അധ്യക്ഷത വഹിച്ചു. കാപ്പാട് സാംസ്കാരിക വേദി പ്രസിഡണ്ട് എം വി രാജീവൻ, ഇ കെ നായനാർ സ്മാരക വായനശാല സെക്രട്ടറി ബി .കെ ശിവൻ, ഡോ. പൽപു മെമ്മോറിയൽ യു പി സ്കൂൾ പ്രധാനാധ്യാപിക എൻ .വി മായ, സെക്രട്ടറി എം വി മുരളീധരൻ എന്നിവർ ബഷീർ അനുസ്മരണം നടത്തി സംസാരിച്ചു.
സുപ്രസിദ്ധ കാഥികൻ പ്രൊ. വി സാംബശിവൻ അനുസ്മരണത്തിന്റെ ഭാഗമായി " അനീസ്യ" കഥാപ്രസംഗം കാഥികൻ തോമസ് കുന്നുംപുറം അവതരിപ്പിച്ചു. വിനോദിനി ടീച്ചറുടെ നേതൃത്വത്തിൽ വനിതാവേദി അംഗങ്ങൾ ബഷീർ കൃതികളുടെ റീഡിംഗ് തീയേറ്റർ ആവിഷ്കാരം നടത്തി.
0 Comments