അഴീക്കൽ തീരത്ത് ഡോൾഫിന്‍റെ ജഡം അടിഞ്ഞു

കൊല്ലം: കൊല്ലം അഴീ,ക്കൽ തീരത്ത് ഡോൾഫിന്‍റെ ജഡം അടിഞ്ഞു. അഴീക്കൽ ഹാർബറിന് സമീപത്താണ് ജഡം അടിഞ്ഞിരിക്കുന്നത്. പോസ്റ്റ്മോർട്ടത്തിന് ശേഷം ജഡം മറവുചെയ്യും. ഇന്ന് രാവിലെയാണ് അഴീക്കൽ ഹാർബറിനരികെ ഡോൾഫിന്‍റെ ജഡം അടിഞ്ഞത്. മത്സ്യത്തൊഴിലാളികളാണ് ആദ്യം ജഡം കണ്ടത്. ഉടനെ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരെയും പൊലീസിനെയും വിവരം അറിയിച്ചു. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ജഡം അവിടെ നിന്ന് മാറ്റി.

അതേസമയം നേരത്തെ ആറാട്ടുപുഴ തറയിൽ കടവിന് സമീപം കണ്ടെയ്‌നർ അടിഞ്ഞ ഭാഗത്ത് ഡോൾഫിനെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. കണ്ടെയ്നർ അടിഞ്ഞ തറയിൽക്കടവിൽ നിന്ന് 200 മീറ്ററോളം തെക്കുമാറി അഴീക്കോടൻ നഗറിന് സമീപമാണ് ഡോൾഫിന്‍റെ ജഡം ഉണ്ടായിരുന്നത്. ഓഷ്യൻ സൊസൈറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ തീരദേശം വൃത്തിയാക്കുന്നതിനിടെയാണ് ഡോൾഫിന്‍റെ ജഡം കണ്ടത്.

Post a Comment

0 Comments