20കാരിയെ ആൺസുഹൃത്ത് കൊലപ്പെടുത്തി; മൃതദേഹം കത്തിച്ച് റോഡിൽ ഉപേക്ഷിച്ചു

 





കർണാടകയിലെ ചിത്രദുർഗയിൽ 20കാരിയെ ആൺസുഹൃത്ത് കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് റോഡിൽ ഉപേക്ഷിച്ചു. രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിയാണ് കൊല്ലപ്പെട്ടത്. യുവതി പീഡനത്തിനിരയായതായി സംശയമുണ്ട്. ആൺസുഹൃത്ത് ചേതൻ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

ചിത്രദുർഗലിലെ ഗൊനുരുവിൽ റോഡിനോട് ചേർന്ന തരിശുഭൂമിയിൽ നിന്നാണ് 20 കാരിയുടെ പാതി പൊള്ളലേറ്റ മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസമായി മകളെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയിൽ ചിത്രദുർഗ പൊലീസ് അന്വേഷണിലായിരുന്നു. ഫോൺരേഖകൾ പരിശോധിച്ചതിൽ നിന്ന് ആൺസുഹൃത്ത് ചേതനെയാണ് യുവതി അവസാനമായി വിളിച്ചതെന്ന് വ്യക്തമായി. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ചേതൻ കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.

യുവതിയുമായി പ്രണയത്തിലായിരുന്നുവെന്നും മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തെ തുടർന്നായുരന്നു കൊലപാതകമെന്നും പ്രതി പറയുന്നു. ഇയാൾ കാൻസർ രോഗിയാണ്. തലയ്ക്കടിച്ച് കൊലപ്പെടുത്തിയശേഷമാണ് മൃതദേഹം കത്തിച്ചത്. കുട്ടിയുടെ ബന്ധുക്കളും വിവിധ സംഘടനകളും ആശുപത്രിയിലും ഗൊനുരുവിലും പ്രതിഷേധിച്ചു.

Post a Comment

0 Comments