ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ‘ജ്വാല’ പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി

 


വയനാട്: ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ (ഐ.ഡി.എ) കേരള ശാഖയുടെ വനിതാ വിഭാഗമായ വിമൻസ് ഡെന്റൽ കൗൺസിൽ സംസ്ഥാനവ്യാപകമായി  കുടുംബശ്രീ പ്രവർത്തകർക്കായി നടപ്പിലാക്കുന്ന പ്രോജക്റ്റ് ‘ജ്വാല’യുടെ സംസ്ഥാനതല ഉദ്ഘാടനം പട്ടികജാതി-പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. ഒ.ആർ. കേളു നിർവഹിച്ചു.

ഈ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ നൂറിലധികം ക്യാമ്പുകളിൽ കുടുംബശ്രീ പ്രവർത്തകർക്കായി വായിലെ ക്യാൻസർ  ബോധവൽക്കരണവും സ്ക്രീനിംഗ് ക്യാമ്പുകളും സൗജന്യമായി സംഘടിപ്പിക്കും. “വായിലെ ക്യാൻസർ നേരത്തെ കണ്ടെത്തിയാൽ ഫലപ്രദമായി ചികിത്സിക്കാനാകും” എന്ന അവബോധം സമൂഹത്തിൽ വ്യാപിപ്പിക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

മീനങ്ങാടി കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ഐ.ഡി.എ കേരള ഘടകം പ്രസിഡന്റ് ഡോ. സുഭാഷ് കെ. മാധവൻ അധ്യക്ഷനായിരുന്നു. മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.ഇ. വിനയൻ, വിമൻസ് ഡെന്റൽ കൗൺസിൽ സംസ്ഥാന ചെയർപേഴ്സൺ ഡോ. ഷാനി ജോർജ്, സെക്രട്ടറി ഡോ. റോസ്മേരി ടി.പി,ഐ.ഡി.എ വയനാട് ബ്രാഞ്ച് പ്രസിഡന്റ് ഡോ. രജിത് എം, ഐ.ഡി.എ ഏറനാട് ബ്രാഞ്ച് പ്രസിഡന്റ് ഡോ. മുഹസ്സിൻ എ, ബ്രാഞ്ച് സെക്രട്ടറി ഡോ. ശ്യാം, ഡോ.അനിഷ് ബേബി, ഡോ. റഫ്ന പി.,ഡോ. ഐഷ വി.പി, ഡോ. റഹന ഹാഷ്മി, ഡോ. സപ്ന തോമസ്, ഡോ. ആശാറാണി  എന്നിവർ പ്രസംഗിച്ചു.

കുടുംബശ്രീ പ്രവർത്തകർക്കായി ദന്താരോഗ്യ ബോധവൽക്കരണ ക്ലാസിന് ഡോ. നിഹാല നസ്രിൻ നേതൃത്വം നൽകി. ചടങ്ങിന്റെ ഭാഗമായി വായിലെ ക്യാൻസർ സ്ക്രീനിംങ്ങും ദന്തരോഗ നിർണയ പരിശോധനകളും നടത്തി.


Post a Comment

0 Comments