അഗ്നി-5 ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

 



ഡൽഹി:അഗ്നി -5 മിസൈൽ പരീക്ഷണം വിജയം. ഒഡിഷയിലെ ചന്ദിപുർ ഇന്റഗ്രേറ്റഡ് ടെസ്റ്റ്‌ റേഞ്ചിൽ ആണ് പരീക്ഷണം നടത്തിയത്. സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡിന്റെ കീഴിലാണ് മിസൈൽ വിജയകരമായി പരീക്ഷിച്ചതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. 7,000 കിലോമീറ്ററിലധികം ദൂരപരിധിയുള്ള ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ (ICBM) അഗ്നി-5 ന്റെ ഒരു വകഭേദമാണ് പരീക്ഷിച്ച മിസൈൽ. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടന (DRDO) ആണ് ഇത് വികസിപ്പിച്ചെടുത്തത്.

കഴിഞ്ഞ വർഷം, മൾട്ടിപ്പിൾ ഇൻഡിപെൻഡന്റ്ലി ടാർഗെറ്റബിൾ റീഎൻട്രി വെഹിക്കിൾ (എംഐആർവി) ശേഷിയുള്ള അഗ്നി-5 മിസൈലിന്റെ ആദ്യ പരീക്ഷണം നടത്തിയിരുന്നു. ഒന്നിലധികം ആണവ പോർമുനകളെ നേരിടാൻ ഈ സാങ്കേതികവിദ്യ ആയുധത്തെ സഹായിക്കുന്നു. 2003 മുതൽ സൈന്യത്തിന്റെ ഭാഗമാണ് അഗ്നി-5. ഇന്ത്യയിലെവിടെ നിന്നു വേണമെങ്കിലും വിക്ഷേപിക്കാൻ കൊണ്ടുപോകാൻ സാധിക്കുന്ന വിക്ഷേപണ വാഹനങ്ങൾ സൈന്യത്തിന്റെ പക്കലുണ്ട്.

Post a Comment

0 Comments