കൊച്ചി: യുവതികളുടെ ഗുരുതര വെളിപ്പെടുത്തലുകൾക്ക് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെ അമേരിക്കയിലെ പരിപാടിയില്‍ നിന്നും ഒഴിവാക്കി സംഘാടകര്‍. ചിക്കാഗോ സോഷ്യല്‍ ക്ലബ് അന്താരാഷ്ട്ര വടംവലി മത്സരത്തില്‍ നിന്നാണ് ഒഴിവാക്കിയത്. രാഹുലായിരുന്നു പരിപാടിയിലെ മുഖ്യാതിഥി. രാഹുലിനെ പരിപാടിയില്‍ പങ്കെടുപ്പിക്കേണ്ടെന്നാണ് സംഘാടകരുടെ നിലപാട്.
ആരോപണങ്ങള്‍ക്ക് പിന്നാലെ പാലക്കാട് നഗരസഭയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പരിപാടിയില്‍ നിന്നും മാറ്റി നിര്‍ത്തിയിരുന്നു. ബസ് സ്റ്റാന്‍ഡ് ഉദ്ഘാടന ചടങ്ങില്‍ നിന്നും രാഹുല്‍ വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കുകയായിരുന്നു. ഇന്ന് നടക്കുന്ന പരിപാടിയില്‍ മുഖ്യാതിഥി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയായിരുന്നു.
0 Comments