കോഴിക്കോട്: കേരളത്തില്‍ ഒരാള്‍ക്ക് കൂടി മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേലമ്പ്രം സ്വദേശിയായ യുവാവിന് കൂടി രോഗം സ്ഥിരീകരിച്ചതോടെ കേരളത്തില്‍ ആകെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച രോഗികളുടെ എണ്ണം നാലായി. നാല്‍പ്പത്തിയേഴുകാരനായ യുവാവ് കഴിഞ്ഞ 20 ദിവസമായി കോഴിക്കോട് മെഡി. കോളേജില്‍ ചികിത്സയിലിരിക്കെ ഇന്നാണ് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച പെണ്‍കുട്ടിയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചിരുന്നു. വ്യാഴാഴ്ച്ച മരിച്ച ഒന്‍പത് വയസുകാരി അനയയുടെ സഹോദരനായ ഏഴ് വയസുകാരനാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കുന്നത്.
0 Comments