ബത്തേരി മലങ്കര ഓർത്തഡോക്സ് സഭ ബത്തേരി ഭദ്രാസനത്തിന്റെ റുബി ജൂബിലി ആഘോഷം നാളെ ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. റൂബി ജൂബിലി ലോഗോ പ്രകാശനം ചെയ്യും. 4 വീടുകളുടെ താക്കോൽ സമർപ്പണം നിർവഹി ക്കും. 40-ാം വാർഷികത്തോടനബന്ധിച്ച് നാൽപതിന കർമപദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്.
ഒരു വർഷം നീളുന്ന പദ്ധതികളിൽ ഭവനനിർമാണം, ഭക്ഷ്യക്കിറ്റ് വിതരണം, അന്നം പദ്ധതി, വീൽ ചെയർ വിതരണം, പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ, മെഡിക്കൽ ക്യാംപുകൾ, സ്കോളർഷിപ്പുകൾ, സ്ത്രീശാക്തീകരണം യുവജന, വയോജന പദ്ധതികൾ തുടങ്ങിയവ നടപ്പാക്കും.
ബത്തേരി ഭദ്രസനാധിപൻ ഡോ. ഗീവർഗീസ് മാർ ബർന്നബാസ് അധ്യക്ഷത വഹിക്കും. ടി. സിദ്ദീഖ് എംഎൽഎ ഓണക്കിറ്റ് വിതരണം നിർവഹിക്കും.അങ്കമാലി ഭദ്രാസനാധിപൻ യുഹാനോൻ മാർ പോളിക്കാർപ്പോസ് അനുഗ്രഹപ്രഭാഷണം നടത്തും.
സഭാ വൈദിക ട്രസ്റ്റി ഫാ. തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, ഭദ്രാസന സെക്രട്ടറി ഫാ. ബേബി ജോൺ, ജുബിലി ജനറൽ കൺവിനർ ഫാ. ജോസഫ് പി. വർഗീസ്, ഫാ. വി.എം.സക്കറിയ, കെ. ഐ വർഗീസ്. സി.ഇ. ഫിലിപ് എന്നിവർ പ്രസംഗിക്കും.
0 Comments