ചീരാൽ: നെൻമേനി പഞ്ചായത്തിലെ നോർത്ത് വെള്ളച്ചാൽ ഇടപ്പരുത്തിൽ വീട്ടിൽ അരവിന്ദന്റെ വീട്ടിലെ കാർഷെഡിൽ നിന്ന് ഇന്നു പുലർച്ചെ 3.30 ന് വളർത്തു നായയെ പുലി പിടിച്ചു കൊണ്ടുപോയി. ശബ്ദം കേട്ട് വാതിൽ തുറന്നപ്പോൾ പുലി ഓടിപ്പോകുന്നത് കണ്ടതായി വീട്ടുടമ പറഞ്ഞു. ഈ വീടിന്റെ പരിസരത്തെ നിന്ന് കഴിഞ്ഞ ദിവസം രാത്രിയിൽ കോഴികളെയും, വളർത്തുനായയെയും പുലി പിടിച്ചിരുന്നു. കാൽപാടുകൾ പരി ശോധിച്ച് പുലിയാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. സ്ഥലത്ത് നിരീക്ഷണ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. ഒന്നിൽ കൂടുതൽ പുലികൾ പ്രദേശത്തുതന്നെയുണ്ടെന്നും കൂടുകൾ സ്ഥാപിച്ച് പിടികൂടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ഫോറസ്റ്റ് ഓഫീസ് ഉപരോധം ഉൾപ്പെടെയുള്ള സമരങ്ങൾ സംഘടിപ്പിക്കാനും നാട്ടുകാർ തീരുമാനിച്ചു. കെ സി കെ തങ്ങൾ അദ്ധ്യക്ഷതവഹിച്ചു. ജെ എ രാജു മാസ്റ്റർ, ടി കെ.രാധാകൃഷ്ണൻ, വിടി രാജു,വി എസ് സദാശിവൻ, എ സലിം എന്നിവർ സംസാരിച്ചു.
0 Comments