ചിങ്ങം ഒന്ന് കർഷകദിനത്തോടനുബന്ധിച്ച് നല്ലപാഠം ക്ലബ്ബിന്റെയും പി ടി എ യുടെയും നേതൃത്വത്തിൽ മികച്ച കർഷകന് സ്നേഹാദരം നൽകി. കർഷകർ നാടിനു നൽകിക്കൊണ്ടിരിക്കുന്ന നന്മകളെ അഭിനന്ദിക്കുവാനും അവരുടെ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുവാനും ആയിട്ടാണ് കർഷകദിനം ആചരിക്കുന്നത്. സ്കൂളിന്റെ മുൻ പി ടി എ പ്രസിഡണ്ടും 2024- 25 വർഷത്തെ കേളകം പഞ്ചായത്തിലെ കർഷക ജേതാവുമായ ടിജോ എബ്രഹാമിന് സ്കൂളിന്റെയും പിടിഎയുടെയും നേതൃത്വത്തിലുള്ള കർഷക ദിനത്തിന്റെ സ്നേഹാദരം നൽകി. പിടിഎ പ്രസിഡന്റ് ബഷീർ അധ്യക്ഷത വഹിച്ചു. കാർഷിക സംസ്കാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കർഷക ജേതാവായ ടിജോ കുട്ടികളോട് സംസാരിച്ചു. അന്യം നിന്നു കൊണ്ടിരിക്കുന്ന കാർഷിക സംസ്കൃതിയെ എപ്രകാരം വളർത്തിയെടുക്കാം അതിനു വേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് കുട്ടികളെ അദ്ദേഹം ബോധവാന്മാരാക്കി. സ്കൂൾ ഹെഡ്മിസ്ട്രസ് സൂസമ്മ,അധ്യാപക പ്രതിനിധി സിസ്റ്റർ രഞ്ജുമോൾ എന്നിവർ സംസാരിച്ചു.
0 Comments