കേളകം:ചുങ്കക്കുന്ന് ടൗണിന് സമീപം നിയന്ത്രണം വിട്ട ചെങ്കല്‍ ലോറികാറുകളില്‍ ഇടിച്ച് അപകടം.മൂന്ന് പേര്‍ക്ക് പരിക്ക്. ശനിയാഴ്ച ഒരു മണിയോടെയാണ് സംഭവം. മാനന്തവാടിയിൽ നിന്നും കേളകം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ട് എതിരെ വരികയായിരുന്ന കാറുകളിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. കേളകം സ്വദേശി കുന്നുംപുറം ജോണിന്റെ കാറിൽ ഇടിച്ചതിനുശേഷം പുറകിൽ വരികയായിരുന്ന പിണറായി സ്വദേശികൾ സഞ്ചരിച്ച കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കേളകം സ്വദേശി ജോൺ, പിണറായി സ്വദേശിനി ജസീല, ഹംദാൻ എന്നിവർക്ക് പരിക്കേറ്റു ഇവരെ ചുങ്കുന്ന് കമില്ലസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
0 Comments