കേളകം:കേളകം കൃഷിഭവൻറെയും, കുടുംബശ്രീയുടേയും സഹകരണ- ദേശസാൽകൃത ബാങ്കുകളുടെയും, ക്ഷീര സംഘങ്ങളുടെയും, പൊതുസമൂഹത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കർഷക ദിനം സംഘടിപ്പിച്ചു . കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷിൻ്റെ അദ്യക്ഷതയിൽ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ ഉൽഘാടനം ചെയ്തു. ജനപ്രതിനിധികളായ മൈഥിലി രമണൻ, മേരിക്കുട്ടി ജോണി പാമ്പാടി, വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെ കുറ്റ്,കൃഷി ഡപ്യൂട്ടി ഡയറക്ടർ വിഷ്ണു എസ്. നായർ, കൃഷി ഓഫീസർ ജിഷ മോൾ, കൃഷി അസിസ്റ്റൻറ് അഷറഫ് , മോളി തങ്കച്ചൻ ,എം. പൊന്നപ്പൻ,ജോർജ്ജ് കുപ്പക്കാട്ട്, സന്തോഷ് മണ്ണാർകുളം ,ജോൺ പടിഞ്ഞാനിൽ ,ജോർജ് വാളുവെട്ടിക്കൽ തുടങ്ങിയവർ സംസാരിച്ചു.
വിവിധ മൽസരങ്ങളിലെ വിജയികളെ ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ ഉപഹാരങ്ങൾ നൽകി ആദരിച്ചു.
കാർഷിക മേഖലയിൽ നടത്തിയ സമഗ്ര സംഭാവനക്ക് 22 കർഷക പ്രതിഭകളെ ജില്ലാ കലക്ടർ അരുൺ .കെ.വിജയൻ ഉപഹാരങ്ങൾ നൽകി ആദരിച്ചു.
അറുനൂറോളം കർഷകർ കർഷക ദിനാചരണ ചടങ്ങിൽ പങ്കെടുത്തു.ഞറുക്കെടുപ്പ് നടത്തി വിജയികളായ 350 ഓളം കർഷകർക്ക് വ്യത്യസ്ഥമായ സമ്മാനങ്ങൾ കൈമാറി. മെമ്പർമാരായ സജീവൻ പാലുമി, ടോമി പുളിക്കക്കണ്ടം, ആഘോഷ കമ്മറ്റി ഭാരവാഹികളായ ജോയി തട്ടാരടി, പവിത്രൻ ഗുരുക്കൾ, സി.ആർ.മോഹനൻ, എന്നിവർ നേതൃത്വം നൽകി.
0 Comments