വാളാട്: വോട്ട് കൊള്ളക്ക് ചൂട്ടുപിടിക്കുന്ന ഇലക്ഷന്‍ കമ്മീഷനും നരേന്ദ്രമോദി സര്‍ക്കാരിനുമെതിരെ രാജ്യമാകെ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ലോകസഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കൊണ്ട് രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി ക്യാമ്പയിന് പിന്തുണ നല്‍കിക്കൊണ്ട് രാഹുല്‍ ഗാന്ധി ഇലക്ഷന്‍ കമ്മീഷനോട് ഉയര്‍ത്തിയ അഞ്ച് ചോദ്യങ്ങള്‍ ആവര്‍ത്തിച്ച് ചോദിച്ചുകൊണ്ട് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം യൂത്ത് കോണ്‍ഗ്രസ് വാളാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇലക്ഷന്‍ കമ്മീഷന് കത്തയച്ച് പ്രതിഷേധിച്ചു.പ്രതിഷേധ സമരം യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് അസീസ് വാളാട് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് ജിനു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.പി.കെ.ജയരാജന്‍,വൈശാഖ് മഠത്തില്‍,ജയേഷ് മാത്യു,വിനീഷ്,സന്തോഷ്,സ്മിഗീഷ്,ഷൈജു,ആല്‍ബിന്‍,സന്തോഷ്,റോയ്‌സ് പല്ലാട്ടുക്കുന്നേല്‍,ജസ്റ്റിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments