അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ജെ ആർ സി സംഘടനയുടെ അംഗത്വ സ്വീകരണവും അനുമോദനവും സംഘടിപ്പിച്ചു. കുട്ടികളിൽ ആരോഗ്യം, സേവനം, സൗഹൃദം എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചു വരുന്ന ജെ ആർ സി സംഘടനയിലെ പുതിയ കുട്ടികളുടെ അംഗത്വ സ്വീകരണവും കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ജെ ആർ സി കേഡറ്റുകൾക്കുള്ള അനുമോദനവും നടത്തി.സ്കൂൾ മാനേജർ ഫാ.സെബിൻ ഐക്കര താഴത്ത് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ബിനു മാനുവൽ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീവൻ പാലുമ്മി കുട്ടികളെ സ്കാർഫ് അണിയിച്ചു. ഹെഡ്മാസ്റ്റർ ജോസ് സ്റ്റീഫൻ, പി ടി എ പ്രസിഡണ്ട് ജയിംസ് അഗസ്റ്റ്യൻ, എം പി ടി എ പ്രസിഡണ്ട് മേരിക്കുട്ടി ജോൺസൺ, ആൻ മേരി ജോൺ ,ജിനെറ്റ് പി.എന്നിവർ സംസാരിച്ചു. ജെ ആർ സി കൗൺസിലർ സോളി ജോസഫ് നേതൃത്വം നൽകി.
0 Comments