കൊളക്കാട് :കാപ്പാട് സെൻറ് സെബാസ്റ്റ്യൻസ് യു പി സ്കൂളിൽ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ നടന്നു. പി ടി എ പ്രസിഡന്റ് സന്തോഷ് പെരേപ്പാടന്റെ അധ്യക്ഷതയിൽ സ്കൂൾ മാനേജർ ഫാ. തോമസ് പട്ടാംകുളം കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. പ്രധാനധ്യാപിക ജാൻസി തോമസ് ദേശീയ പതാക ഉയർത്തി. പ്ലോട്ടുകൾ അണിനിരന്ന സ്വന്തന്ത്ര്യ ദിന ആഘോഷറാലി,വർണാഭമായ മാസ്ഡ്രിൽ, മധുരപലഹാര വിതരണം, വിവിധ മത്സരങ്ങൾ എന്നിവയും ചേർന്ന ആഘോഷ പരിപാടികൾ കുട്ടികൾക്ക് നവ്യാനുഭവമായി. അദ്ധ്യാപകരായ പി .എ ജെയ്സൺ, റീന ചെറിയാൻ, ജെയോഫിൻ ജോസഫ്, റീജ തോമസ്, എം പി ടി എ പ്രസിഡന്റ് ജിസ്ന ടോബിൻ എന്നിവർ നേതൃത്വം നൽകി.
0 Comments