വയനാട്: പൂക്കോട് വെറ്ററിനറി കോളേജിലെ ശമ്പള പ്രതിസന്ധിയിൽ ശമ്പളം വിതരണം നടത്തി. അധ്യാപകർക്കും അനധ്യാപകർക്കുമാണ് ശമ്പളം വിതരണം നടത്തിയത്. എന്നാൽ താൽക്കാലിക ജീവനക്കാർക്കും സെക്യൂരിറ്റി ജീവനക്കാർക്കും ശമ്പളം നൽകാനായില്ല. ഇന്നലെ രാത്രിയാണ് അധ്യാപകർ ഉൾപ്പെടെയുള്ളവരുടെ അക്കൗണ്ടുകളിലേക്ക് പണം എത്തിയത്. ശമ്പളത്തിനായി രണ്ടരക്കോടി അധികമായി നൽകി. വരുന്ന മാസങ്ങളിലും ശമ്പള പ്രതിസന്ധി തുടരാൻ സാധ്യതയുണ്ട്. നൂറോളം വരുന്ന ജീവനക്കാർക്കാണ് നിലവിൽ ശമ്പളം കിട്ടാതിരിക്കുന്നത്.
0 Comments