ജെയ്‌നമ്മ കൊലക്കേസ്; സെബാസ്റ്റ്യനുമായി ക്രൈംബ്രാഞ്ച് ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും

 



ആലപ്പുഴ: ഏറ്റുമാനൂർ ജെയ്‌നമ്മ കൊലക്കേസിൽ പ്രതി സെബാസ്റ്റ്യനുമായി ഇന്ന് ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തിയേക്കും. മൃതദേഹാവശിഷ്ടം കണ്ടെത്തിയ സെബാസ്റ്റ്യന്റെ ചേർത്തല പള്ളിപ്പുറത്തെ വീട്ടിലാണ് കോട്ടയത്ത് നിന്നുള്ള അന്വേഷണ സംഘം തെളിവെടുപ്പ് നടത്തുക.

പുതുതായി ഗ്രാനൈറ്റ് പാകിയ സ്ഥലം ഉൾപ്പെടെ ദുരൂഹതയുള്ളയിടമാണ് തെളിവെടുപ്പ് നടക്കാൻ പോകുന്ന വീട്. ആർഡിഒ അനുമതി ലഭിച്ചാൽ ഗ്രാനൈറ്റ് പൊളിച്ചുള്ള പരിശോധനയിലേക്ക് നീങ്ങാനും സാധ്യതയുണ്ട്.

Post a Comment

0 Comments