ബത്തേരി: വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാല്‍ അനുഗ്രഹീതമായ ബത്തേരി സെന്റ്‌മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയില്‍ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാള്‍ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. 2025 സെപ്റ്റംബര്‍ 1 മുതല്‍ 8 വരെയുള്ള ദിവസങ്ങളില്‍ അങ്കമാലി പെരുമ്പാവൂര്‍ മേഖലയുടെ മാത്യൂസ് മോര്‍ അഫ്രേം തിരുമേനിയുടെയും, മലബാര്‍ ഭദ്രാസനത്തിന്റെ മോര്‍ ഗീവര്‍ഗീസ് സ്‌തേഫാനോസ് തിരുമേനിയുടെയും, വീട്ടൂര്‍ ദയറാധിപന്‍ മാത്യൂസ് മോര്‍ തിമോത്തിയോസ് തിരുമേനിയുടെയും, വന്ദ്യ കോര്‍ എപ്പിസ്‌കോപ്പാമാരുടെയും, വൈദികരുടെയും നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനയും, വന്ദ്യ പൗലോസ് പറേക്കര കോപ്പ, ഫാ. ജാന്‍സണ്‍ കുറുമറ്റത്തില്‍, ബ്രദര്‍ നന്ദു ജോണ്‍, ബ്രദര്‍ ആന്റോ ചാലക്കുടി എന്നിവരുടെ നേതൃത്വത്തില്‍ വചന ശുശ്രൂഷയും, ഗാനശുശ്രൂഷയും നടത്തപ്പെടും.
യോഗത്തില്‍ വികാരി ഫാദര്‍ ബേബി ഏലിയാസ് കാരകുന്നേല്‍, ഫാദര്‍ എല്‍ദോ അമ്പഴത്തിനാം കുടി ജനറല്‍ കണ്‍വീനര്‍ പൗലോസ് പാണംപടി,ട്രസ്റ്റി ഷാജു താമരച്ചാലില്‍ സെക്രട്ടറി സോബി അബ്രഹാം ഓലപ്പുരക്കല്‍ ജോയിന്റ് സെക്രട്ടറി മേരി ഓണശ്ശേരി എന്നിവര്‍ അറിയിച്ചു.
0 Comments