ചേകാടി ഗവ.എൽപി സകൂളിൽ കാട്ടാനക്കുട്ടിയെത്തി

 


പുൽപ്പള്ളി: ചേകാടി ഗവ.എൽപി സ്‌കൂളിൽ കാട്ടാനക്കുട്ടിയെത്തി. സ്‌കൂൾ വരാന്തയിലും മുറ്റത്തും ചുറ്റിക്കറങ്ങിയ കാട്ടാനക്കുട്ടിയെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് പിടികൂടി കൊണ്ടുപോയത്. വിദ്യാർഥികൾ സ്‌കൂളിലുള്ള സമയത്തായിരുന്നു ആനക്കുട്ടിയെത്തിയത്. പുലർച്ചെ കൂട്ടംതെറ്റി ട്രഞ്ചിൽ കുടുങ്ങിയ കാട്ടാനക്കുട്ടിയെ വനപാലകർ രക്ഷപെടുത്തി ഉൾവനത്തിൽ വിട്ടെങ്കിലും വീണ്ടും ആനക്കുട്ടി ജനവാസ മേഖലയിലേക്കെത്തുകയായിരുന്നു. സ്‌കൂളിലിറങ്ങിയ കാട്ടാനക്കുട്ടിയെ വനപാലകർ പിടികൂടി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. തള്ളയാനയടങ്ങിയ കൂട്ടത്തെ കണ്ടെത്താൻ വനപാലകർ പ്രദേശത്തെ വനത്തിൽ നിരീക്ഷണം നടത്തുകയാണ്. ആനക്കൂട്ടത്തെ കണ്ടെത്തിയ ശേഷം കുട്ടിയെ കൂട്ടത്തിലേക്ക് വിടാനാണ് വനപാലകരുടെ തീരുമാനം.

Post a Comment

0 Comments