ന്യൂഡല്‍ഹി: മുന്‍ കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ അടക്കമുള്ളവര്‍ക്കെതിരായ അച്ചടക്ക നടപടി പിന്‍വലിച്ചു. പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തതിനായിരുന്നു ഇവര്‍ക്കെതിരെ നടപടിയെടുത്തിരുന്നത്.
കെ സുധാകരന്‍ അധ്യക്ഷനായിരുന്ന കാലത്ത് സ്വീകരിച്ച നടപടിയാണ് ഇപ്പോള്‍ പിന്‍വലിച്ചത്.
മുന്‍ കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ, യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ രാജന്‍ പെരിയ, പെരിയ സഹകരണബാങ്ക് പ്രസിഡന്റ് ടി.രാമകൃഷ്ണന്‍, മുന്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രമോദ് കുമാര്‍ എന്നിവര്‍ക്കെതിരായ അച്ചടക്ക നടപടിയാണ് കെപിസിസി പിന്‍വലിച്ചിരിക്കുന്നത്. നടത്തിയ മാപ്പ് അപേക്ഷകള്‍ പരിഗണിച്ചാണ് തിരിച്ചെടുത്തത്.
0 Comments