മട്ടന്നൂർ :മട്ടന്നൂർ ലസാരോ അക്കാദമിയിൽ നടന്ന ഫ്രഷേഴ്സ് ഡേ സംഘടിപ്പിച്ചു. പരിപാടിയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ റിയാസ് എംപി ഉദ്ഘാടനം നിർവഹിച്ചു. ലസ്സാരോ അക്കാദമി മാനേജിങ്ങ് ഡയറക്ടർ റയീസ് അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ അർഷാദ് പള്ളിപ്പാത്ത് പ്രോഗ്രാം വിശദീകരണം നടത്തി.
തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ ഡി ജെ ക്രോസ്സ് ന്റെ പെർഫോമിങ് ലൈവ് സിങ്ങേഴ്സ് ആയ ഷിബിൽ സഫ്വാൻ എന്നിവരുടെ നേതൃത്വത്തിൽ ഡിജെ പാർട്ടി അരങ്ങേറി.
വ്യത്യസ്ത പരിപാടികളിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള മൊമെന്റോ വിതരണം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ റിയാസ് എംപി നിർവഹിച്ചു.
കെ. കെ കീറ്റുകണ്ടി ബാവ,മട്ടന്നൂർ റെമിൽ,സെൻട്രൽ മാനേജർ ഫെമിന ,വിഗ്ന തുടങ്ങിയവർ സംസാരിച്ചു.
0 Comments