ഉള്ള്യേരിയില്‍ സ്വകാര്യ ക്ലിനിക് ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയില്‍




 കോഴിക്കോട്: ഉള്ള്യേരിയില്‍ സ്വകാര്യ ക്ലിനിക് ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആള്‍ പിടിയില്‍. പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ജാസിമിനെയാണ് അത്തോളി പൊലീസ് പിടികൂടിയത്.

ഇന്നലെ രാവിലെയാണ് ഈ സംഭവം നടക്കുന്നത്. പ്രതി ക്ലിനിക്കില്‍ എത്തിയ ശേഷം യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്ന സാഹചര്യത്തിലാണ് പ്രതിക്കായി പൊലീസ് തെരച്ചില്‍ നടത്തിയത്.

പീഡനശ്രമത്തിന് ശേഷം വസ്ത്രങ്ങൾ ഉപേക്ഷിച്ചാണ് പ്രതി കടന്നുകളഞ്ഞത്. വസ്ത്രത്തില്‍ നിന്ന് ലഭിച്ച ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

Post a Comment

0 Comments