സ്വാതന്ത്ര്യ ദിനാഘോഷം; മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അഭിവാദ്യം സ്വീകരിക്കും


കണ്ണൂര്‍:ജില്ലയില്‍ സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ആഗസ്റ്റ് 15ന് രാവിലെ കലക്ടറേറ്റ് മൈതാനത്ത് നടക്കുന്ന ജില്ലാതല സ്വാതന്ത്ര്യദിന പരേഡില്‍ രജിസ്‌ട്രേഷന്‍, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ദേശീയപതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. തുടര്‍ന്ന് മന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. പോലീസ്, എക്‌സൈസ്, വനം-വന്യജീവി വകുപ്പ്, എന്‍സിസി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, എസ്പിസി, ജൂനിയര്‍ റെഡ് ക്രോസ് തുടങ്ങി 18 ഓളം പ്ലറ്റൂണുകള്‍ പരേഡില്‍ അണിനിരക്കും. ഡിഎസ്സി, സെന്റ് തെരാസസ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് സ്‌കൂള്‍, ആര്‍മി സ്‌കൂള്‍ എന്നിവരുടെ ബാന്‍ഡ് സെറ്റ് ഉണ്ടാകും. എ ആര്‍ കമാന്‍ഡന്റിന്റെ പൂര്‍ണ ചുമതലയില്‍ ആയിരിക്കും പരേഡ്.

കാണികള്‍ക്ക് പരേഡ് വീക്ഷിക്കുന്നതിന് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ആഗസ്റ്റ് 11, 12, 13 തിയതികളില്‍ റിഹേഴ്‌സല്‍ പരേഡ് നടക്കും.

ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗം മുന്നൊരുക്കങ്ങള്‍ വിലയിരുത്തി. പരേഡില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ട്രാന്‍സ്പോര്‍ട്ട് വകുപ്പ് യാത്രാസൗകര്യം ഏര്‍പ്പെടുത്തും. സ്‌കൂള്‍ ബസുകളാണ് യാത്രക്ക് ഉപയോഗിക്കേണ്ടത്. എ.ഡി.എം. കലാഭസ്‌കര്‍, എ.ആര്‍ കമാന്‍ഡന്റ്, വിവിധ സേന വിഭാഗം, വകുപ്പ് തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


Post a Comment

0 Comments