തിരുവനന്തപുരം: കേരള സ്‌കൂള്‍ ഒളിമ്പിക്‌സില്‍ പുതിയ പുരസ്‌കാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ സ്വര്‍ണ്ണക്കപ്പ് നല്‍കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.
സ്വര്‍ണക്കപ്പ് നല്‍കുന്നത് മേളയ്ക്ക് കൂടുതല്‍ ആവേശം പകരുമെന്നും അടുത്തവര്‍ഷം മുതല്‍ നല്‍കാനാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. കുട്ടികള്‍ക്കുള്ള പ്രൈസ് മണി ഉയര്‍ത്തുന്നത് പിന്നീട് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
0 Comments